കൊച്ചി: ശബരിമലയില്‍ കയറാന്‍ തയ്യാറാണെന്ന് അറിയിച്ച് കൊണ്ട് മൂന്ന് യുവതികള്‍. ഇവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തി. മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ് ഇവര്‍. മൂന്ന് പേരും വൃതം അനുഷ്ഠിച്ചവരാണ്. നാമജപ പ്രവര്‍ത്തകര്‍ എറണാകുളം പ്രസ്‌ക്ലബ്ബിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. അതിനാല്‍, ഇവര്‍ക്ക് മൂന്ന് പേര്‍ക്കും പുറത്തുകടക്കാന്‍ സാധിക്കുന്നില്ല.
ഞങ്ങള്‍ വിശ്വാസികളായ സ്ത്രീകളാണെന്നും നിലവിലെ സാഹചര്യത്തില്‍ ശബരിമല കയറാന്‍ പോലീസ് സഹായം ആവശ്യമുണ്ടെന്നും യുവതികള്‍ വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ പോലീസ് നടപടിയെ സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ദേവസ്വം ബഞ്ച് പരിഗണിക്കുകയാണ്. അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരായി.നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്ന് എ ജി കോടതിയില്‍ പറഞ്ഞു. ശബരിമല പോലീസ് നടപടിയില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. സുപ്രീംകോടതി വിധിയുടെ മറവില്‍ അതിക്രമം നടക്കുന്നുണ്ടെന്നും കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു.