തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാക്കില്ലെന്ന് ബി.ജെ.പി. വട്ടിയൂര്‍ക്കാവില്‍ വികസനം മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പില്‍ വികസനം പ്രചാരണവിഷയമാക്കുന്നതാണ് വിജയ സാധ്യത കൂട്ടുന്നതെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാക്കിയപ്പോള്‍ ന്യൂനപക്ഷ ഏകീകരണം സംഭവിച്ചുവെന്നും അതിനാലാണ് പ്രചരണ തന്ത്രം മാറ്റാന്‍ ബി.ജെ.പി. ഉദ്ദേശിക്കുന്നതെന്നുമാണ് സൂചനകള്‍.