Sabarimala case: Supreme Court orders Delhi Police Chief to ensure safety of lawyers

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിനോട് ഉത്തരവിട്ടു.

ഹര്‍ജി നല്‍കിയ യങ് ലോയേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് മുഹമ്മദ് നൗഷാദ് ഖാന് സുരക്ഷ ഏര്‍പ്പെടുത്താനും ഡല്‍ഹി പൊലീസ് കമ്മിഷണറോട് കോടതി നിര്‍ദ്ദേശിച്ചു.

കോടതി പറഞ്ഞ കാര്യം നടപ്പിലാക്കിയ ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസ് കമ്മിഷണറോട് കോടതി ആവശ്യപ്പെട്ടു.

അതേസമയം, അഭിഭാഷകനെതിരേ സമൂഹ മാദ്ധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ലേ എന്നും കോടതി ചോദിച്ചു.

കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. ഫെബ്രുവരി എട്ടിന് കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

Top