തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്റെ പക്കലുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് നിയമസഭയില്‍ സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പോല യഥാര്‍ഥമെന്ന് സര്‍ക്കാര്‍ ഒരു കാലവും അവകാശപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോലയെപ്പറ്റി പ്രതിപക്ഷനേതാവാണ് ചോദ്യം ഉയര്‍ത്തിയത്. ഡിജിപിയും എഡിജിപിയും തട്ടിപ്പുകാരന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ സംശയം തോന്നിയിരുന്നുവെന്നും ഇതേതുടര്‍ന്നാണ് ഇന്റലിജന്‍സിനോടും അന്വേഷണം ആവശ്യപ്പെട്ട് പറഞ്ഞതെന്നും മുഖ്യമന്ത്രി അറിയിച്ചു
പുരാവസ്തു തട്ടിപ്പിനെപ്പറ്റി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷത്തേപ്പറ്റി ആര്‍ക്കും ആക്ഷേപമില്ലെന്നും പുരാവസ്തുവാണെന്ന് ഉറപ്പാക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണെന്നും മുഖ്യമന്ത്രി വിജയന്‍ ചൂണ്ടിക്കാട്ടി.
കേസില്‍ അന്വേഷണം ഗൗരവമായി നടക്കുകയാണ്. അന്വേഷണത്തില്‍ ആക്ഷേപകമായ ഒരുകാര്യവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കേസന്വേഷണം നടക്കട്ടെ, ആദ്യമേ ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ നില്‍ക്കണ്ടെന്നും മോന്‍സന്‍ വിഷയത്തില്‍ പ്രതിപക്ഷ നിരയിലെ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.