ശബരിമലയില്‍ സുരക്ഷ ശക്തമെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ്

പത്തനംത്തിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കാനിരിക്കെ സുരക്ഷ ശക്തമാക്കിയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്താനാണ് 144 പ്രഖ്യാപിച്ചത്. വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ തേടി സ്ത്രീകള്‍ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു. വാഹനപരിശോധനയ്ക്ക് ശേഷം മാത്രമേ ഭക്തരെ കടത്തിവിടൂ എന്ന് എസ്പി ടി. നാരായണന്‍ പറഞ്ഞു. പരിശോധനയില്‍ കുഴപ്പക്കാരെ കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുക്കും. വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ ശക്തമായ പൊലീസ് കാവലെന്നും എസ്പി പറഞ്ഞു.

Top