പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളില്‍ അക്രമം നടത്തിയ 210 പേരുടെ ഫോട്ടോ കൂടി പൊലീസ് പുറത്തുവിട്ടു. പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ച ഫോട്ടോകള്‍ വിവിധ ജില്ലകളിലെ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. പേരോ മേല്‍വിലാസമോ അറിയാത്തതിനാല്‍ ഇവരെ കണ്ടുകിട്ടിയാല്‍ ഉടനടി അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെയും 210 പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതുവരെ 420 പേരുടെ ഫോട്ടോയാണ് പുറത്തുവിട്ടിട്ടുള്ളത്.
ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ 3505 പേര്‍ അറസ്റ്റില്‍. 529 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ മാത്രം 160 പേരാണ് അറസ്റ്റിലായത്.