കൊച്ചി: ശബരിമല സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും മറ്റ് തെളിവുകളും ഹാജരാക്കണമെന്ന് ഹൈക്കോടതി. തെളിവുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട എസ്പി പറഞ്ഞിരുന്നു. പത്തനംതിട്ട ജില്ലയില്‍ അടുത്ത ദിവസം മുതല്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സുരക്ഷയൊരുക്കാന്‍ പൊലീസ് സേന സജ്ജമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ശബരിമല ദര്‍ശനത്തിന് പോയ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ടയില്‍ ഇന്ന് സംഘപരിവാര്‍ ഹര്‍ത്താല്‍ നടത്തുകയാണ്. നിലക്കലിലെ പൊലീസ് സംഘര്‍ഷത്തിലാണ് ഇയാളെ കാണാതായതെന്നാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. ആരോപണം പൊലീസ് തള്ളിക്കളയുകയും ചെയ്തിരുന്നു.