വീട്ടില്‍ കയറ്റണം; കനകദുര്‍ഗ നല്‍കിയ അപേക്ഷയില്‍ നാളെ വിധി പറയും

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവം ചൂണ്ടിക്കാട്ടി കനകദുര്‍ഗ നല്‍കിയ അപേക്ഷയില്‍ നാളെ വിധി പറയും. ഗ്രാമന്യായാലയമാണ് വിധി പറയുന്നത്.

കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍. ഈ സാഹചര്യത്തിലാണ് പരിഹാരം തേടി കനകദുര്‍ഗ ഗ്രാമന്യായാലയത്തെ സമീപിച്ചത്.

പ്രശ്‌നപരിഹാരത്തിന് തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് നല്‍കണമെന്നാണ് കനകദുര്‍ഗ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയകേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. ഇവര്‍ക്ക് മുഴുവന്‍ സമയവും പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Top