തിരുവനന്തപുരം:ശബരിമല ദേവസ്വം ബോര്‍ഡിനു 100 കോടിയോളം രൂപയുടെ വരുമാന നഷ്ടം.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കണക്ക് നിയമസഭയില്‍ അവതരിപ്പിച്ചു .
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 99.25 കോടി രൂപയാണു കുറഞ്ഞത്.ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മറ്റു ക്ഷേത്രങ്ങളെയും ശമ്പള-പെന്‍ഷന്‍ വിതരണത്തെയും സാരമായി ബാധിക്കുമെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 279.43 കോടിയായിരുന്നു വരുമാനം. ബാങ്കുകള്‍ തമ്മിലുള്ള പണിമിടപാടു രീതിയായ ആര്‍ടിജിഎസ് വഴി കഴിഞ്ഞ വര്‍ഷം 16.15 കോടി ലഭിച്ച സ്ഥാനത്ത് ഇത്തവണ ഒരു രൂപ പോലും ലഭിച്ചില്ല.