ശബരിമലയെ തകര്‍ത്ത് സ്വകാര്യക്ഷേത്രങ്ങളെ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന ഭക്തര്‍ കാണിക്കയിടരുതെന്ന ആഹ്വാനത്തിനെതിരേ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്. ഇത്തരം പ്രചരണം ശബരിമലയെ തകര്‍ത്ത് സ്വകാര്യ ക്ഷേത്രങ്ങളെ വളര്‍ത്താനാണെന്നും കാണിക്ക നല്‍കാതെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയില്‍ സമ്പത്തിന്റെ രാഷ്ട്രീയം കളിക്കുകയാണ് ചിലര്‍. ജീവനക്കാരെയും പെന്‍ഷന്‍കാരെയും ദ്രോഹിക്കരുത്.കേരളത്തിലെ 1258 ക്ഷേത്രങ്ങളില്‍ പലതിലും ഒരു നേരത്തെ പൂജനടത്താന്‍ സാധിക്കാത്തവയാണ്. എന്നാല്‍ ഇതിലൊന്നും ആര്‍ക്കും താത്പര്യമില്ലെന്നും എല്ലാവരും ശബരിമലയെയാണ് ലക്ഷ്യമിടുന്നതെന്നും പദ്മകുമാര്‍ പറഞ്ഞു.

Top