ശബരിമലയ്ക്ക് പ്രത്യേക നിയമനിര്‍മ്മാണമെന്നത് ദേവസ്വം ബോര്‍ഡ് അറിഞ്ഞിട്ടില്ല: എ.പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടു വരുമെന്ന് അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചത് ദേവസ്വം ബോര്‍ഡോ വകുപ്പ് മന്ത്രിയോ അറിയാത്ത കാര്യമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.

ശബരിമലയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് അടര്‍ത്തി മാറ്റണമെന്നത് ചിലരുടെ സ്വപ്നം മാത്രമാണെന്നും പത്മകുമാര്‍ പറഞ്ഞു.

വരുമാനം ഉള്ളതിനാാലാണ് ശബരിമലയ്ക്കായി അത്തരത്തിലുള്ള ആവശ്യം ഉയരുന്നത്. ഇക്കാര്യം അറിയിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിട്ടില്ല, പത്മകുമാര്‍ വ്യക്തമാക്കി.

Top