ശബരിമലയില്‍ പൊലീസ് നിയന്ത്രണത്തില്‍ ഇളവ് തീരുമാനം നാളെ അറിയിക്കാമെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: ശബരിമലയില്‍ പൊലീസ് നിയന്ത്രണത്തില്‍ ഇളവ് സംബന്ധിച്ച തീരുമാനം നാളെ അറിയിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഡിജിപിയും ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസും ചര്‍ച്ച നടത്തി. വിരിവയ്ക്കാന്‍ കുറച്ച് പേര്‍ക്കെങ്കിലും അനുവാദം നല്‍കണമെന്നും നെയ്യഭിഷേക സമയം നീട്ടണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.

ശബരിമലയിലും പരിസരത്തും കര്‍ശന പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായി ഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു.

Top