പത്തനംതിട്ട: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാന്‍ തീരുമാനിച്ച് ബിജെപി. ശബരിമല പറയുന്നിടത്ത് പിന്തുണയേറുന്നുവെന്ന് വിലയിരുത്തല്‍.
ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് അവഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തടയാന്‍ ആരുണ്ടെന്ന് നോക്കാമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറയുന്നത്.
2030 ആകുമ്പോഴേക്കും അമേരിക്കയെ തള്ളി മാറ്റി ഇന്ത്യ ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി മാറുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ‘അന്താരാഷ്ട്ര സമൂഹം പ്രഖ്യാപിക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നുവെന്നും നമ്മള്‍ ഇറക്കിയ പ്രകടനപത്രികയിലെ കണക്ക് പ്രകാരം 345 ലക്ഷം കോടി രൂപ ഉള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുക എന്ന് പറഞ്ഞാല്‍ അടുത്ത മൂന്ന് കൊല്ലത്തിനുള്ളില്‍ മൂന്നാമത്തെ ശക്തിയായി മാറുമെന്നും അത് കഴിഞ്ഞ് 2030 ആകുമ്പോള്‍ അമേരിക്കയെ തള്ളിമാറ്റി ഇന്ത്യ ഒന്നാമതോ രണ്ടാമതോ എത്തുമെന്നും’ അദ്ദേഹം വ്യക്തമാക്കി.