ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ വേണ്ടിവന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം എല്ലാ ക്ഷേത്രങ്ങളിലെയും ഈശ്വര വിശ്വാസങ്ങള്‍ നിലനിറുത്തുകയും ചെയ്യണമെന്നാണ് എന്‍.എസ്.എസ് നിലപാട്. ആചാര അനുഷ്ഠാനങ്ങള്‍ക്കും ഈശ്വര വിശ്വാസ സംരക്ഷണത്തിനും നിഷ്പക്ഷമായാണ് എന്‍.എസ്.എസ് നിലകൊണ്ടത്. അതിന് ഒരു രാഷ്ടീയ പാര്‍ട്ടിയുടെയും മുദ്രാവാക്യമോ, കൊടിയോ ഏറ്റെടുത്തിട്ടില്ല. ഈ വിഷയത്തില്‍ എന്‍.എസ്.എസിനെയും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റെടുത്തിട്ടില്ലന്നും അദ്ദേഹം അറിയിച്ചു.
ശബരിമലയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി യുവതികള്‍ കയറാനെത്തിയപ്പോള്‍ വിശ്വാസികളായ യുവതികളുടെ ചങ്കിടിപ്പ് വര്‍ദ്ധിക്കുകയായിരുന്നു. വിശ്വാസികളെ മനസ്സിലാക്കാന്‍ കഴിയാത്ത സര്‍ക്കാരാണോ കേരളത്തില്‍ ഭരണം നടത്തുന്നത് ആലോചിച്ചു വേണ്ടത് ചെയ്യുക. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സമുദായത്തോടും എതിര്‍പ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.