ശബരിമല എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍. അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണ്. അവര്‍ക്കു തന്നെ അറിയില്ല എന്താണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞു. 45 വയസുകാരിയായ മാധവിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ചേര്‍ത്തല സ്വദേശി ലിബിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് യുവതി അറിയിച്ചത്.

Top