കൊച്ചി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുരക്ഷാ പ്രശ്ങ്ങളില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി. ശബരിമല യുവതി പ്രവേശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി സര്‍ക്കാരിനോട് നിലപാട് തേടിയത്. എങ്ങനെയെല്ലാം ആണ് സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പുകളെന്ന് വിശദീകരിക്കാനും നിര്‍ദ്ദേശം നല്‍കി. ഹര്‍ജിയില്‍ തിങ്കളാഴ്ച്ച സര്‍ക്കാര്‍ മറുപടി നല്‍കണം. ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ യുവതികള്‍ക്ക് പ്രവേശനം സാധ്യമായില്ല.
രാഷ്ട്രീയപാര്‍ട്ടികളുടെയും ഭക്തരുടെയും മറവില്‍ ഒരു കൂട്ടം ആളുകള്‍ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വഴിയൊരുക്കണം. ഇതിന് തടസ്സം നല്‍ക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ്, ബിജെപി പാര്‍ട്ടികളെയും പന്തളം രാജകുടുംബം, തന്ത്രി എന്നിവരെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.