കണ്ണൂര്‍: ശബരിമല വിഷയത്തെ തുടര്‍ന്നുണ്ടായ ഹര്‍ത്താലിനിടെ പാലക്കാട് ബിജെപി ഓഫീസ് ആക്രമിച്ച കേസില്‍ മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ജില്ലയില്‍ ശനിയാഴ്ച രാത്രി മുതല്‍ മൂന്ന് അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷബീറലിയെ മുഖം മൂടിയിട്ട നാലംഗ സംഘം വീട്ടില്‍ കയറി വെട്ടിയിരുന്നു. പട്ടാമ്പിയില്‍ ആര്‍.എസ്.പ്രവര്‍ത്തകന്‍ സനൂഷിനും വെട്ടേറ്റിരുന്നു.
അട്ടപ്പാടിയില്‍ ബി.ജെ.പി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ ശനിയാഴ്ച രണ്ടിടത്താണ് ബോംബേറുണ്ടായത്. തലശേരിയില്‍ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പി.വിമല്‍കുമാറിന്റെ വീടിന് നേരെ പുലര്‍ച്ചെയുണ്ടായ ബോംബേറില്‍ ജനലിന്റെ ചില്ല് തകര്‍ന്നിരുന്നു.