ശബരിമലയിലെ നിരോധനാജ്ഞ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

highcourt

കൊച്ചി: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

നിലവില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നില്ലെന്നും അതിനാല്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തീര്‍പ്പാക്കിയിരിക്കുന്നത്. എന്നിരുന്നാലും സമാനമായ സാഹചര്യമുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ശബരിമലയില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. തുടര്‍ന്നായിരുന്നു ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരുകയും ചെയ്തിരുന്നു.

Top