രഹന ഫാത്തിമയുടെ വീട് ആക്രമിച്ച കേസ്; പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച രഹന ഫാത്തിമയുടെ വീട് ആക്രമിച്ച കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

എറണാകുളം സ്വദേശിയായ പ്രതി അജീഷിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.

രഹന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സായിരുന്നു ആക്രമിച്ചത്. പതിനായിരം രൂപയുടെ നഷ്ടമായിരുന്നു ആക്രമണത്തില്‍ ഉണ്ടായതെന്നാണ് പൊലീസ് കണക്കാക്കിയിരിക്കുന്നത്.

Top