പത്തനംതിട്ട: ശബരിമലയില്‍ നിന്ന് സ്വര്‍ണം നഷ്ടമായിട്ടില്ലെന്ന് ഓഡിറ്റിങ് വിഭാഗം വ്യക്തമാക്കി.
ശബരിമലയില്‍ വഴിപാടായി കിട്ടിയ നാല്‍പ്പത് കിലോ സ്വര്‍ണവും നൂറ് കിലോയിലേറെ വെള്ളിയും നഷ്ടമായെന്ന ആരോപണത്തില്‍ പരിശോധന നടത്തിയതോടെയാണ് സ്വര്‍ണം നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തിയത്. 40 കിലോ സ്വര്‍ണം സ്‌ട്രോങ് റൂമില്‍ ഉണ്ടെന്ന് മഹസര്‍ രേഖകളില്‍ വ്യക്തമായി. റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും ഓഡിറ്റിങ് വിഭാഗം പറഞ്ഞു.
ഹൈക്കോടതി ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സാധാരണ ശബരിമലയില്‍ കാണിയ്ക്കയായി സ്വര്‍ണം, വെള്ളി എന്നിവ നല്‍കിയാല്‍ അത് സമര്‍പ്പിക്കുന്ന ആള്‍ക്ക് 3 A രസീത് ദേവസ്വം ബോര്‍ഡ് നല്‍കും അതിന് ശേഷം ഈ വിവരങ്ങള്‍ ശബരിമലയുടെ 4 A
രജിസ്റ്ററില്‍ രേഖപ്പെടുത്തും പിന്നീട് ഈ വസ്തുക്കള്‍ സ്‌ട്രോഗ് റൂമിലേക്ക് മാറ്റുമ്പോള്‍ രജിസ്റ്ററിന്റെ എട്ടാം നമ്പര്‍ കോളത്തില്‍ രേഖപ്പെടുത്തും എന്നാല്‍ 40 കിലോ സ്വര്‍ണത്തിന്റെയും നൂറ് കിലോയിലെറെ വെള്ളിയുടെയും വിവരങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു പരിശോധന നടത്താന്‍ ഉത്തരവിട്ടത്.