പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ താന്‍ നേരത്തെ സ്വീകരിച്ച സമീപനമാണ് സിപിഎം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.
തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനം ഏതു കാലത്തും ശരിയിലേക്ക് എത്തുമെന്നതിന്റെ തെളിവാണ് പാര്‍ട്ടിയുടെ നിലപാട് മാറ്റമെന്നും പത്മകുമാര്‍ പറഞ്ഞു.
വിശ്വാസികളുടെയും അവിശ്വാസികളുടെയും താത്പര്യം പാര്‍ട്ടിക്ക് സംരക്ഷിക്കേണ്ടതായി വരും. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള കുടുംബാംഗമായതിനാലാണ് യുവതി പ്രവേശനത്തെ താന്‍ എതിര്‍ത്തത്, ത്മകുമാര്‍ വ്യക്തമാക്കി.