ശബരിമല വിഷയത്തില്‍ ചെയ്യാന്‍ പാടുള്ള കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളവെന്ന് മന്ത്രി ഇപി ജയരാജന്‍

EP Jayarajan

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ശരിയാണെന്ന് മന്ത്രി ഇപി ജയരാജന്‍. ശബരിമല വിശ്വാസപരമായ വിഷയമല്ല നിയമപരമായ വിഷയമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ചെയ്യാന്‍ പാടുള്ള കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടക്കുകയാണ്. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിന് പ്രതികരിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. ഒരു മണ്ഡലത്തില്‍ മാത്രം തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട കോടിയേരിയുടെ പ്രസ്താവന ശരിയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎമ്മിന്റെ നിലപാടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top