തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല വിഷയം പറയുന്നത് വര്‍ഗീയത് വളര്‍ത്താനെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാല്‍ മറ്റൊന്നും പറയാനില്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
കേരളത്തില്‍ സിപിഐഎമ്മിനെ എതിര്‍ക്കുന്നത് കോണ്‍ഗ്രസാണ്. നേമത്ത് ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക. മത്സരം ബിജെപിയും യുഡിഎഫും തമ്മിലായിരിക്കും. സിസിപി സഖ്യമെന്ന മോദിയുടെ വിമര്‍ശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില കാര്യങ്ങളില്‍ ബിജെപിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തില്‍ എല്‍ഡിഎഫിനെ ശക്തമായി എതിര്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.