കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടിനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഒരു വ്യക്തിയോ പ്രസ്ഥാനമോ ഇടപെട്ടല്ല സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചതെന്നും അവര്‍ പറഞ്ഞു.
സുപ്രീം കോടതി വിധി മാത്രമാണ് ഇടതുപക്ഷ ഗവണ്‍മെന്റ് നടപ്പാക്കിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ഒരു രീതിയിലും ബാധിക്കില്ലെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.