ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പോലീസിന്റേതെന്നും ഈ നില തുടര്‍ന്നാല്‍ യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ഇന്നും മല ചവിട്ടുന്നതിന് നിയന്ത്രണമെര്‍പ്പെടുത്തിയിട്ടുണ്ട്. 11.30മുതല്‍ 2വരെ മല ചവിട്ടരുതെന്നാണ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം ഉച്ചഭാഷിണിയിലൂടെയാണ് പൊലീസ് അറിയിച്ചത്. നെയ്യഭിഷേകത്തിന്റെ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ അനുവദിച്ചിട്ടുള്ളു. ഇതോടെ പകല്‍ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഡിജിപി ദേവസ്വം ബോര്‍ഡിന് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

Top