ശബരിമലയില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; ദേവസ്വംപ്രസിഡന്റിനോട് വിശദീകരണം തേടിയെന്ന്

kadakampally-surendran

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും കാണാനില്ലെന്ന പരാതിയില്‍ പ്രതികരിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സംഭവത്തില്‍ ദേവസ്വംപ്രസിഡന്റിനോട് വിശദീകരണം തേടിയെന്ന് മന്ത്രി അറിയിച്ചു. വിശദീകരണം കിട്ടയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഡിറ്റിംഗില്‍ ശബരിമലയില്‍ 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവ് കണ്ടെത്തിയിരുന്നു. സ്വര്‍ണവും വെള്ളിയും സ്ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ല. തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കുറവ് കണ്ടെത്തിയ സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം നാളെ പരിശോധിക്കും.

ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് നളെ പരിശോധന നടത്തുക. നാളെ 12മണിക്കാണ് സ്ട്രോങ്ങ് റൂം മഹസര്‍ പരിശോധിക്കുക.

Top