മലപ്പുറം: ശബരിമലയില്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയ കനകദുര്‍ഗ തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു.
ചില കാര്യങ്ങള്‍ തനിക്കു പറയാനുണ്ടെന്നും കോടതി വിധി വന്നതിനു ശേഷം പത്ര സമ്മേളനം നടത്തുമെന്നും കനക ദുര്‍ഗ പറഞ്ഞു. അടുത്ത മാസം നാലാം തിയതിയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനും നിലപാടെടുത്തതിനെ തുടര്‍ന്ന് കനക ദുര്‍ഗയെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കനക ദുര്‍ഗയ്ക്കു പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.