ശബരിമല : മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിച്ചത്. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല.
രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും തുടര്‍ന്ന് പതിവ് പൂജകളും ഉണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ കലണ്ടറിലും ഡയറിയിലും നല്‍കിയതിനേക്കാള്‍ ഒരു ദിവസം നേരത്തെയാണ് നട തുറന്നത്.
വിഷുക്കണി ദര്‍ശനം 15ന് പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ്. വിഷുക്കണി ദര്‍ശിക്കുന്ന ഭക്തര്‍ക്ക് തന്ത്രി, മേല്‍ശാന്തി എന്നിവര്‍ കൈനീട്ടം നല്‍കും. നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും സന്നിധാനത്ത് ഉണ്ടാകും. 19ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.