തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി തന്ത്രി കണ്ഠരര് രാജീവര്. ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്നാണ് തന്ത്രിയുടെ വിശദീകരണം.
ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തിലാണ് ശുദ്ധിക്രിയയെ തന്ത്രി ന്യായീകരിച്ചിരിക്കുന്നത്. യുവതീദര്‍ശനത്തിന് പിന്നാലെ ശബരിമല നടയടയ്ക്കുകയും ശുദ്ധിക്രിയ നടത്തുകയും ചെയ്ത സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു.
തന്റെ അധികാര പരിധിയില്‍ നിന്നു കൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമായിരുന്നു നടയടച്ചതും ശുദ്ധിക്രിയ നടത്തിയതെന്നും ആചാരലംഘനമുണ്ടായപ്പോഴാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്നും ഇതില്‍ തെറ്റില്ലെന്നും തന്ത്രി വിശദീകരണത്തില്‍ വ്യക്തമാക്കി.