അയ്യപ്പകര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു ; യു.ഡി.എഫിന് കരിദിനം

harthal

തിരുവനന്തപുരം : ശബരിമല സന്നിധാനത്ത് യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു . വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി അക്രമങ്ങളുണ്ടായ സാഹചര്യത്തില്‍ പൊലീസ് കനത്ത ജാഗ്രതയാണ് പാലിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തിലുണ്ടാവുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഇന്നലെ ചീഫ് സെക്രട്ടറിയുടേയും സംസ്ഥാന പൊലീസ് മേധാവിയുടേയും അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതലയോഗത്തിലുണ്ടായ തീരുമാനം.

കേരള വ്യാപാരി വ്യവസായി എകോപനസമിതി, വ്യാപാരി സംസ്ഥാന സമിതി, ചേംബര്‍ ഓഫ് കൊമേഴ്സുകള്‍ തുടങ്ങി 96-ഓളം സംഘടനകള്‍ ഇന്നത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് യു.ഡി.എഫ് കരിദിനം ആചരിക്കും. സെക്രട്ടേറിയറ്റിലേക്ക് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Top