ശബരിമല കർമ്മസമിതി സ്‌ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു

തിരുവനന്തപുരം: ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത് സ്‌ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. മണ്ഡലമേതായാലും മണ്ഡലകാലം ഓര്‍ക്കണം എന്ന് ആലേഖനം ചെയ്ത ഫ്ലക്സുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.

അമ്പലമുക്കിലെ ഫ്ളക്സ് നീക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ശബരിമല കർമസമിതി പ്രവർത്തകർ തടഞ്ഞത്‌ നേരിയ തോതിൽ വാക്ക് തർക്കത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതി പരസ്യ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു .

തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പടെ മണ്ഡലത്തില്‍ ഇത്തരത്തില്‍ 24 വലിയ ഫ്ലക്സുകള്‍ ശബരിമല കര്‍മ സമിതി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം െചയ്തുകഴിഞ്ഞു.

Top