പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ.പി.ശശികല ശബരിമലയിലേക്ക് ദര്‍ശനത്തിനായി പുറപ്പെട്ടു. പുലര്‍ച്ചെ എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് ശശികല പുറപ്പെട്ടു. പേരക്കുട്ടിയുടെ ചോറൂണിനാണ് ശശികല പോകുന്നത്. കുഞ്ഞിനെയും കൊണ്ടാണ് ശശികല പുറപ്പെട്ടത്.
അതേസമയം ശശികലയെ തടയില്ലെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെയാണ് കെ.പി.ശശികല ഇരുമുടിക്കെട്ടുമായി മല കയറാനെത്തിയത്. എന്നാല്‍ രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ തീര്‍ഥാടകരെ പൊലീസ് നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രാത്രി സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പൊലീസ്. എന്നാല്‍ രാത്രി സന്നിധാനത്ത് തങ്ങുമെന്ന് വ്യക്തമാക്കി ശശികല മരക്കൂട്ടത്ത് കുത്തിയിരുന്നു.
ഇതോടെയാണ് പൊലീസ് കെ.പി.ശശികലയെ കരുതല്‍ കസ്റ്റഡിയിലെടുത്തത്.