പത്തനംതിട്ട : മണ്ഡല മാസ തീര്‍ത്ഥാടനം തുടങ്ങി ആദ്യദിനം ശബരിമല സന്നിധാനത്തെത്തിയത് അര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. കഴിഞ്ഞ വര്‍ഷം മുപ്പത്തയ്യായിരം തീര്‍ത്ഥാടകര്‍ ആയിരുന്നു ആദ്യ ദിനമെത്തിയത്.
സന്നിധാനത്ത് മുന്‍ വര്‍ഷം ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് ആശങ്കയില്ലാതെ തീര്‍ത്ഥാടകര്‍ എത്താന്‍ ഇത്തവണ വഴിയൊരുക്കി. നടവരവില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.
തീർത്ഥാടകരിൽ കൂടുതൽ എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം ഇവരുടെ വരവിലും കുറവുണ്ടായിരുന്നു. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷ സാധ്യത ഇല്ലാത്തതിനാൽ വരും ദിവസങ്ങിലും തിരക്കേറും.
നടപന്തലില്‍ വിശ്രമിക്കാനും വിരിവെക്കാനും സൗകര്യമുണ്ട്. എന്നാല്‍ മാളികപ്പുറം ബില്‍ഡിംഗ് പൊളിച്ച് മാറ്റി തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യം ഒരുക്കാനുള്ള ഹൈക്കോടതി നിര്‍ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല.