നെടുങ്കണ്ടം: ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഢിത്തമെന്ന് മന്ത്രി എം.എം. മണി. വിഷയത്തില്‍ മാപ്പു പറയാന്‍ സി.പി.എം. ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്നുപറ്റിയത് വിഡ്ഢിത്തമാണെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം. കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ സി.പി.എമ്മിന് ഉത്തരവാദിത്വമില്ല. ബുദ്ധിമോശം കൊണ്ടാണ് കടകംപള്ളി അത്തരം പ്രസ്താവന നടത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നയമെന്നും എം.എം. മണി വ്യക്തമാക്കി.
കേരളത്തിലെ മന്ത്രിമാര്‍ പറയുന്നതല്ല ശബരിമല വിഷയത്തിലെ ഇടതുനയമെന്ന സി.പി.ഐ. നേതാവ് ആനിരാജ പറഞ്ഞതില്‍ ശരിയുണ്ട്. ഈ വിഷയത്തില്‍ ഇടതുമുന്നണിക്ക് ഒരു നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.