തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭാ പിരിഞ്ഞു. മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിഷയമാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ചത്. ഇതിനൊപ്പം കഴിഞ്ഞ മൂന്ന് ദിവസം പ്രതിപക്ഷം ഉന്നയിച്ച ശബരിമല വിഷയത്തിലെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി. സഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്പോര് നടന്നു.
ശബരിമല വിഷയത്തിലെ സമരം ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. മുഖ്യമന്ത്രിക്ക് ആര്‍എസ്എസുമായി ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. അന്നദാനത്തിന് ആര്‍എസ്എസ് സംഘടനയ്ക്ക് അനുമതി നല്‍കിയത് അതിന് തെളിവാണ്.