ശബരിമല: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

എംഎല്‍എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.സത്യാഗ്രഹം സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കറുടെ ചേംബറില്‍ ചര്‍ച്ചയാകാമെന്ന് പ്രതിപക്ഷം പറഞ്ഞിട്ടും നടപടിയുണ്ടായില്ല. സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു.

Top