അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് എന്‍എസ്എസ് പോകുന്നത്: ഇ.പി.ജയരാജന്‍

EP Jayarajan

കണ്ണൂര്‍: അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് എന്‍എസ്എസ് പോകുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ശബരിമല വിഷയം സംബന്ധിച്ച് സര്‍ക്കാരിനെതിരെ എന്‍എസ്എസ് നടത്തിയ പ്രസ്താവന നിലവാരമില്ലാത്തതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സമാധാനശ്രമങ്ങള്‍ക്ക് ശേഷവും അക്രമങ്ങള്‍ തുടരുകയാണെന്നും അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ ജനങ്ങളെ കൂടെ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ സിപിഐഎം പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ആര്‍എസ്എസ് ഇതിന് തുരങ്കം വയ്ക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കലാപത്തിന് കാരണം സര്‍ക്കാരാണെന്നും നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുവെന്നും വിശ്വാസം സംരക്ഷിക്കുവാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ വിശ്വാസികള്‍ രംഗത്ത് ഇറങ്ങുന്നത് തെറ്റല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top