തിരുവനന്തപുരം ; രണ്ട് മാസം നീണ്ടു നില്‍ക്കുന്ന തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് മണ്ഡലപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. മുന്‍ നിശ്ചയപ്രകാരമുള്ള മേല്‍ശാന്തിമാര്‍ ഇന്ന് സ്ഥാനമേല്‍ക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ശ്രീകോവില്‍ വലംവെച്ചെത്തി തിരുനടയിലെ മണിയടിച്ച് നട തുറക്കും.
പാലക്കാട് സ്വദേശി വി.എന്‍. വാസുദേവന്‍ നമ്പൂതിരി മേല്‍ശാന്തിയായി വെള്ളിയാഴ്ച ചുമതലയേല്‍ക്കും. മാളികപ്പുറം മേല്‍ശാന്തിയായി ആലപ്പുഴ ചെങ്ങന്നൂര്‍ ഇരമല്ലിക്കര തിരുവന്‍വണ്ടൂര്‍ മാമ്പറ്റ ഇല്ലം എം.എന്‍. നാരായണന്‍ നമ്പൂതിരി സ്ഥാനമേല്‍ക്കും. രാത്രി ഹരിവരാസനം പാടി നട അടച്ചശേഷം ഇപ്പോഴത്തെ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശ്രീകോവിലിന്റെ താക്കോല്‍ പുതിയ മേല്‍ശാന്തിക്ക് കൈമാറും.