ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ച് പന്തളം കൊട്ടാരം

ബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ച് പന്തളം കൊട്ടാരം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് ശബരിമലയുമായി ആചാരാനുഷ്ഠാനപരമായും വിശ്വാസപരമായും ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പാടുള്ളുവെന്ന് പന്തളം കൊട്ടാരം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

ഏകപക്ഷീയ തീരുമാനങ്ങള്‍ ക്ഷേത്ര താല്പര്യങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും സാരമായി ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ തീരുമാനങ്ങള്‍ സ്വേച്ഛാധിപത്യപരമാണെന്നും ഇത് മതേതര സര്‍ക്കാരിന് ഭൂഷണമല്ലെന്നും സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ച് പന്തളം കൊട്ടാരം അറിയിച്ചു.

Top