ശബരിമല വിഷയം; പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയും സിപിഎമ്മും തമ്മില്‍ പിരിഞ്ഞു

pc-george

കോട്ടയം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയും സിപിഎമ്മും തമ്മില്‍ പിരിഞ്ഞു. തുടര്‍ന്ന് പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ ബിജെപിയുമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.

പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം രാജിവെച്ചു. പൂഞ്ഞാറില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ജനപക്ഷത്തിനു നല്‍കാമെന്നാണു ധാരണയുള്ളത്. പൂഞ്ഞാറില്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ജനപക്ഷം സിപിഎമ്മിന്റെ പ്രസിഡന്റ് രമേശ് ബി. വെട്ടിമറ്റത്തിനുള്ള പിന്തുണ പിന്‍വലിച്ചു.

Top