ശബരിമല : ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്പാച്ചിമേട്ടില്‍ കുഴഞ്ഞു വീണ തീര്‍ഥാടകന്‍ മരിച്ചു. കൊല്ലം പട്ടാഴി അയണി വീട്ടില്‍ കുഞ്ഞുരാമന്‍ ആചാരിയുടെ മകന്‍ അജികുമാര്‍(45) ആണ് മരിച്ചത്.
വഴിയില്‍ തളര്‍ന്നു വീണ അജികുമാറിനെ അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ കാര്‍ഡിയോളജി സെന്ററില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അജികുമാര്‍ ഒറ്റയ്ക്കാണ് ശബരിമല ദര്‍ശനത്തിനെത്തിയത്.