കാസര്‍ഗോഡ്: ശബരിമല പുണ്യഭൂമിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആധുനിക ടിപ്പു സുല്‍ത്താനാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. ശബരിമലയിലെ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ ഡിവൈഎഫ്ഐക്കാരാണ്. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതിനു അറസ്റ്റിലായത് നിരപരാധിയാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമലയില്‍ സംഭവിച്ച അക്രമ സംഭവങ്ങളെ ന്യായീകരിക്കുവാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അക്രമം ആവര്‍ത്തിക്കുമെന്നും സമരം സുപ്രീംകോടതി വിധിക്ക് എതിരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയിലെ അക്രവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശി നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു.