ചെന്നൈ: ശബരിമല ദര്‍ശനത്തിനായി മാലയിട്ട് വ്രതം അനുഷ്ഠിച്ചിരുന്ന വിദ്യാര്‍ത്ഥിയെ ചെരുപ്പ് ധരിക്കാത്തതിന്റെ പേരില്‍ പ്രധാന അധ്യാപകന് മര്‍ദ്ദിച്ചതായി പരാതി.
തമിഴ്നാട്ടിലെ രാമേശ്വരത്തെ സ്വകാര്യ സ്കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
അധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.