പത്തനംതിട്ട: ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയില്‍. ചേര്‍ത്തല സ്വദേശി ഇരുപത്തഞ്ചുകാരിയായ അഞ്ചുവാണ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയില്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് അഞ്ചു ദര്‍ശനത്തിനായി എത്തിയിരിക്കുന്നത്.
ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞയ്ക്കിടെയാണ് ശബരിമല നട തുറന്നത്.
ചിത്തിര ആട്ടത്തിരുന്നാളിനോട് അനുബന്ധിച്ച് പമ്പയിലേക്ക് 22 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സര്‍വീസ് അനുവദിച്ചിരുന്നു. ശബരിമലയിലേക്ക് എത്തിയ തീര്‍ഥാടകരെ കടത്തിവിടാത്തതില്‍ പ്രതിഷേധം ശക്തമായതോടെ രണ്ടു വാഹനങ്ങള്‍ വീതം കടത്തിവിടാനും പൊലീസ് തീരുമാനിച്ചിരുന്നു. നിശ്ചിത ഇടവേളകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണു കടത്തിവിട്ടിരുന്നത്. നിലയ്ക്കല്‍ വരെയാണ് വാഹങ്ങള്‍ കടത്തി വിട്ടത്.