പോലീസുകാര്‍ക്ക് ശബരിമലയില്‍ സൗകര്യങ്ങളില്ല; ഡിജിപിയ്ക്ക് അതൃപ്തി

loknath-behra

പത്തനംതിട്ട: ശബരിമലയില്‍ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ അതൃപ്തി പ്രകടിപ്പിച്ചു. എത്രയും വേഗം സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഡിജിപി ജദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായും പോലീസ് മേധാവി ആശയവിനിമയം നടത്തി.

രണ്ട് ദിവസത്തിനുള്ളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

അതേസമയം, ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തി. ഡിജിപിയും ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസും നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

പക്ഷേ രാത്രി സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നെയ്യഭിഷേകത്തിനായി പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഷേകം ചെയ്യേണ്ട തീര്‍ത്ഥാടകര്‍ രാത്രി 12 മണിക്ക് നിലയ്ക്കലിലെത്തണം. ഒരു മണിക്കൂറിന് ശേഷം, ഒരു മണിയ്ക്ക്, പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പൊലീസ് ഈ തീര്‍ത്ഥാടകരെ കയറ്റിവിടും. നട തുറക്കുമ്പോള്‍ ദര്‍ശനവും അഭിഷേകവും കഴിഞ്ഞ് ഇവര്‍ക്ക് പമ്പയിലേക്ക് മടങ്ങാം.

Top