നിരീശ്വരവാദികളെ ശബരിമലയില്‍ കയറ്റണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

oommen chandy

തിരുവനന്തപുരം: ഇന്ന് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ പാര്‍ട്ടി ചോദിച്ചു വാങ്ങിയതാണെന്ന് ഉമ്മന്‍ ചാണ്ടി. പൊലീസിന്റെ നടപടി പരിഹാസ്യമെന്നും നിരീശ്വരവാദികളെ ശബരിമലയില്‍ കയറ്റണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും അല്ലെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചും ആചാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്തി നിയമപരമായ നടപടികളിലേയ്ക്കു നീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ഇന്ന് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ പാര്‍ട്ടി ചോദിച്ചു വാങ്ങിയതാണെന്ന് ഉമ്മന്‍ ചാണ്ടി. പൊലീസിന്റെ നടപടി പരിഹാസ്യമെന്നും നിരീശ്വരവാദികളെ ശബരിമലയില്‍ കയറ്റണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും അല്ലെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചും ആചാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്തി നിയമപരമായ നടപടികളിലേയ്ക്കു നീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ പ്രശ്‌നം നില നില്‍ക്കുകയാണെന്നും വിഷയത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കി സുപ്രീംകോടതിയെ സമീപിക്കുവാന്‍ ദേവസ്വംബോര്‍ഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചുവെന്നും ദേവസ്വംപ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.

വിശ്വാസത്തെ ബാധിക്കാത്ത തരത്തില്‍ എല്ലാവരും മുന്നോട്ടു പോകണമെന്നും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ആക്റ്റിവിസ്റ്റുകള്‍ ശബരിമലയിലേയ്ക്കു പോകരുതെന്നത് പാര്‍ട്ടിയുടെ നിലപാട് അല്ലെന്ന് കടകംപള്ളിയെ തള്ളി കോടിയേരി വ്യക്തമാക്കിയിരുന്നു.

സമരം രാഷ്ട്രീയ സമരമായി മാറിയെന്നും കോണ്‍ഗ്രസ്സും ബിജെപിയും സമരത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നുവെന്നും മതപരമായ ചേരിതിരിവ് ഉണ്ടാക്കരുതെന്നും വിഷയത്തില്‍ എന്തു കൊണ്ട് കോണ്‍ഗ്രസ്സും ബിജെപിയും റിവ്യൂ ഹര്‍ജി നല്‍കുന്നില്ലെന്നും കോടിയേരി ചോദിച്ചിരുന്നു.

Top