നാമജപ പ്രതിഷേധം; കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു

SABARIMALA

പമ്പ: ശബരിമലയില്‍ ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത 15 പേര്‍ ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ചവരാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ മണിയാര്‍ ക്യാമ്പില്‍ പ്രത്യേകം ചോദ്യം ചെയ്യുകയാണ്.

സന്നിധാനത്തെ സംഭവം ആസൂത്രിത നീക്കമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നിരവധി പേരെ രാത്രി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top