കോട്ടയം: ശബരിമല കയറണമെന്ന് ആവശ്യപ്പെട്ട് എരുമേലി സ്റ്റേഷനില്‍ സുരക്ഷ തേടിയെത്തിയ കോട്ടയം കറുകച്ചാല്‍ സ്വദേശിനി ബിന്ദുവിന് സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് പൊലീസ്.
ഇന്ന് രാവിലെയാണ് ഇവര്‍ മലചവിട്ടാന്‍ പൊലീസ് സംരക്ഷണം തേടി എരുമേലി സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരുന്നു. ഇതോടെ ഇവരെ പൊലീസ് വാഹനത്തില്‍ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
ഇരുമുടി കെട്ടില്ലാതെ എത്തിയ ബിന്ദു സുരക്ഷ ആവശ്യപ്പെട്ടതിന് പിന്നാലെ പൊലീസ് ഇവരുടെ പശ്ചാത്തലം അന്വേഷിച്ചുവെന്നാണ് വിവരം. ഇതിന് ശേഷമായിരുന്നു സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന നിലപാട് യുവതിയെ അറിയിച്ചത്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് ശബരിമല നട അടയ്ക്കും.