പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചെന്ന്; കന്യാകുമാരിയില്‍ ബിജെപി ഹര്‍ത്താല്‍

harthal

കന്യാകുമാരി: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് അപമാനിച്ചെന്ന ആരോപണമുന്നയിച്ച് കന്യാകുമാരിയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.

പൊന്‍ രാധാകൃഷ്ണനെയും സംഘത്തെയും പൊലീസ് ശബരിമലയില്‍ തടഞ്ഞിരുന്നു. എസ്പി യതീഷ് ചന്ദ്രയുമായി മന്ത്രി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിരുന്നു.

Top