ശബരിമല വിഷയം; പൊന്‍രാധാകൃഷ്ണനെതിരെ എം.എം മണി രംഗത്ത്

തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെതിരെ എം.എം മണി രംഗത്ത്. ശബരിമലയില്‍ കേന്ദ്രമന്ത്രിയുടെ അന്തസിനു ചേര്‍ന്ന രീതിയിലല്ല പൊന്‍രാധാകൃഷ്ണന്‍ പെരുമാറിയതെന്നാണ് എം.എം മണി കുറ്റപ്പെടുത്തിയത്.

അതേസമയം, ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ സുപ്രീംകോടതിയുടെ വിധിക്ക് എതിരാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് ശബരിമലയില്‍ അക്രമങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പൊലീസ് പെരുമാറിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.

നടപ്പന്തലില്‍ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയുണ്ടെന്നും മുമ്പ് വെള്ളമൊഴിച്ച് കഴുകിയതിന്റെ വീഡിയോ ഹാജരാക്കിയെന്നും ഭക്തര്‍ കിടക്കാതിരിക്കാനാണ് വെള്ളമൊഴിച്ചതെന്ന ആരോപണം തെറ്റാണെന്നും നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാന്‍ കഴിയില്ലെന്നും ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കിയ ക്രിമിനലുകളെയാണ് അറസ്റ്റ് ചെയ്തതെന്നും ചിത്തിര ആട്ട സമയത്ത് പ്രശ്‌നം ഉണ്ടാക്കിയവര്‍ തന്നെ മണ്ഡലകാലത്തും പ്രശ്‌നമുണ്ടാക്കിയെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

Top